Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Question Paper

മഹാരാഷ്‌ട്ര ടിഇടി ചോദ്യപേപ്പർ ചോർച്ച; മൂന്നു പേർകൂടി അറസ്റ്റിൽ

മും​​​​ബൈ: മ​​​​ഹാ​​​​രാ​​​​ഷ്‌​​​ട്ര​​​യി​​​ലെ അ​​​​ധ്യാ​​​​പ​​​​ക യോ​​​​ഗ്യ​​​​ത പ​​​​രീ​​​​ക്ഷ ചോ​​​​ദ്യ​​​​പേ​​​​പ്പ​​​​ർ ചോ​​​​ർ​​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സി​​​ൽ മൂ​​​​ന്നു​​​​പേ​​​​ർ കൂ​​​​ടി പി​​​​ടി​​​​യി​​​​ൽ. ഇ​​​​തോ​​​​ടെ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​വ​​​​രു​​​​ടെ എ​​​​ണ്ണം പ​​​​ത്താ​​​​യി.

ആ​​​​ഗ്ര​​​​യി​​​​ലെ പ്രി​​​ന്‍റിം​​​ഗ് പ്ര​​​​സ് ജീ​​​​വ​​​​ന​​​​ക്കാ​​​​ര​​​​നാ​​​​യ ന​​​​രേ​​​​ഷ് കു​​​​മാ​​​​ർ മ​​​​ഹോ​​​​ർ, സഞ്ജയ് കു​​​​മാ​​​​ർ ശ​​​​ർ​​​​മ, ബാ​​​​ബു​​​​ലാ​​​​ൽ കു​​​​ശ്‌​​​വാ​​​​ഹ എ​​​​ന്നി​​​​വ​​​​രെ​​​​യാ​​​​ണു പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണ​​​​സം​​​​ഘം ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ൽ നി​​​​ന്ന് അ​​​​റ​​​​സ്റ്റു​​​​ചെ​​​​യ്ത​​​​ത്.

ടി​​​​ഇ​​​​ടി പ​​​​രീ​​​​ക്ഷ​​​​യ്ക്ക് തൊ​​​​ട്ടു​​​​ത​​​​ലേ ദി​​​​വ​​​​സം പോ​​​​ലീ​​​​സ് ന​​​​ട​​​​ത്തി​​​​യ ര​​​​ഹ​​​​സ്യ​​​​നീ​​​​ക്ക​​​​ത്തി​​​​ലൂ​​​​ടെ​​​​യാ​​​​ണ് ഈ ​​​​റാ​​​​ക്ക​​​​റ്റി​​​​നെ പി​​​​ടി​​​​കൂ​​​​ടി​​​​യ​​​​ത്.

National

നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച;​ബോ​ട്ട​ണി അ​ധ്യാ​പി​ക അ​റ​സ്റ്റി​ൽ

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് യു​ജി ബ​യോ​ള​ജി ചോ​ദ്യ പേ​പ്പ​ർ ചോ​ർ​ച്ച കേ​സി​ൽ പൂ​ന സ്വ​ദേ​ശി​യാ​യ ബോ​ട്ട​ണി അ​ധ്യാ​പി​ക​യെ സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്തു. ഇ​തോ​ടെ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ആ​കെ പ്ര​തി​ക​ളു​ടെ എ​ണ്ണം ഒ​മ്പ​താ​യി.

ചോ​ദ്യം ചെ​യ്ത​തി​ന് പി​ന്നാ​ലെ ഡ​ൽ​ഹി​യി​ൽ വ​ച്ച് മ​നീ​ഷ ഗു​രു​നാ​ഥ് മ​ന്ധാ​രെ​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. നാ​ഷ​ണ​ൽ ടെ​സ്റ്റിം​ഗ് ഏ​ജ​ൻ​സി (NTA) നീ​റ്റ് പ​രീ​ക്ഷ​യ്ക്കാ​യി നി​യോ​ഗി​ച്ച ഒ​രു വി​ദ​ഗ്ദ്ധ​യാ​യി​രു​ന്നു ഇ​വ​ർ.

ഏ​പ്രി​ലി​ൽ, നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യ പൂ​ന​യി​ൽ നി​ന്നു​ള്ള മ​റ്റൊ​രു പ്ര​തി​യാ​യ മ​നീ​ഷ വാ​ഗ്മ​റെ വ​ഴി അ​വ​ർ നീ​റ്റ് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും ത​ന്‍റെ വീ​ട്ടി​ൽ വ​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ശീ​ല​ന ക്ലാ​സു​ക​ൾ ന​ൽ​കു​ക​യും ചെ​യ്തു.

സ​സ്യ​ശാ​സ്ത്രം, സു​വോ​ള​ജി എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​ധാ​ന ചോ​ദ്യ​ങ്ങ​ൾ ഇ​വ​ർ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് പ​റ​ഞ്ഞു ന​ൽ​കി​യ​താ​യി സി​ബി​ഐ പ​റ​ഞ്ഞു. മേ​യ് മൂ​ന്നി​ന് ന​ട​ന്ന നീ​റ്റ്-​യു​ജി പ​രീ​ക്ഷ​യു​ടെ യ​ഥാ​ർ​ഥ ചോ​ദ്യ​ങ്ങ​ളു​മാ​യി മി​ക്ക ചോ​ദ്യ​ങ്ങ​ളും ഒ​ത്തു​നോ​ക്കി​യ​താ​യി അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി പ​റ​ഞ്ഞു.

സി​ബി​ഐ, രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള ആ​റ് സ്ഥ​ല​ങ്ങ​ളി​ൽ റെ​യ്ഡ് ന​ട​ത്തി കു​റ്റ​കൃ​ത്യ​ത്തി​ന് ഉ​പ​യോ​ഗി​ച്ച ലാ​പ്‌​ടോ​പ്പു​ക​ൾ, ബാ​ങ്ക് സ്റ്റേ​റ്റ്‌​മെ​ന്‍റു​ക​ൾ, മൊ​ബൈ​ൽ ഫോ​ണു​ക​ൾ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു.

കേ​സി​ൽ ഇ​തു​വ​രെ അ​റ​സ്റ്റി​ലാ​യ ഒ​മ്പ​ത് പ്ര​തി​ക​ൾ ഡ​ൽ​ഹി, ജ​യ്പൂ​ർ, ഗു​രു​ഗ്രാം, നാ​സി​ക്, പൂ​നെ, അ​ഹ്ലി​യാ​ന​ഗ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ്. ഇ​വ​രി​ൽ അ​ഞ്ച് പേ​രെ ഏ​ഴ് ദി​വ​സ​ത്തേ​ക്ക് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടി​ട്ടു​ണ്ട്. പൂ​നെ​യി​ൽ നി​ന്ന് അ​റ​സ്റ്റി​ലാ​യ ര​ണ്ട് പേ​രെ ഡ​ൽ​ഹി​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്നു. ബാ​ക്കി​യു​ള്ള​വ​രെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

National

നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച; മു​ഖ്യസൂ​ത്ര​ധാ​ര​നെ സി​ബി​ഐ പൊ​ക്കി

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ചാ കേ​സി​ൽ മു​ഖ്യ സൂ​ത്ര​ധാ​ര​നെ സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്തു. മ​ഹാ​രാ​ഷ്ട്ര ലാ​ത്തൂ​ർ സ്വ​ദേ​ശി​യും അ​ധ്യാ​പ​ക​നു​മാ​യ പി.​വി.​കു​ൽ​ക്ക​ർ​ണി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പൂ​നെ​യി​ൽ നി​ന്നാ​ണ് ഇ​യാ​ളെ സി​ബി​ഐ സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

രാ​ജ്യ​ത്തെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തി​യ റെ​യ്ഡി​ലൂ​ടെ​യാ​ണ് സി​ബി​ഐ​യ്ക്ക് കു​ൽ​ക്ക​ർ​ണി​യെ​ക്കു​റി​ച്ചു​ള്ള വി​വ​രം ല​ഭി​ച്ച​ത്. ഇ​യാ​ൾ വ​ഴി​യാ​ണ് ചോ​ദ്യ​പേ​പ്പ​റു​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പു​റ​ത്താ​യ​തെ​ന്ന് സി​ബി​ഐ വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ ഏ​പ്രി​ൽ അ​വ​സാ​നം പൂ​നെ​യി​ലെ വ​സ​തി​യി​ൽ​വെ​ച്ച് ഇ​യാ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്പെ​ഷ്യ​ൽ കോ​ച്ചിം​ഗ് ക്ലാ​സു​ക​ൾ ന​ൽ​കി​യി​രു​ന്നു. ഇ​തി​ൽ മ​റ്റൊ​രു പ്ര​തി​യാ​യ മ​നി​ഷ വാ​ഗ്മ​രെ​യു​ടെ സ​ഹാ​യം ല​ഭി​ച്ച​താ​യും സി​ബി​ഐ ക​ണ്ടെ​ത്തി​യി​രു​ന്നു.

ക്ലാ​സു​ക​ൾ​ക്കി​ട​യി​ൽ കു​ൽ​ക്ക​ർ​ണി ചോ​ദ്യ​ങ്ങ​ളും അ​വ​യു​ടെ ഓ​പ്ഷ​നു​ക​ളും ശ​രി​യാ​യ ഉ​ത്ത​ര​ങ്ങ​ളും പ​റ​ഞ്ഞു​കൊ​ടു​ത്ത​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച സ്ഥി​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ മൂ​ന്നി​ന് ന​ട​ന്ന പ​രീ​ക്ഷ റ​ദ്ദാ​ക്കി​യി​രു​ന്നു. ജൂ​ൺ 21നാ​ണ് പു​തു​ക്കി​യ പ​രീ​ക്ഷ ന​ട​ക്കു​ക.

National

നീറ്റ് ചോദ്യപേപ്പർ ചോർച്ച; യു​​​വ​​​മോ​​​ർ​​​ച്ച നേ​​​താ​​​വ് ഉ​​​ൾ​​​പ്പെ​​​ടെ അ​​​ഞ്ചു​​​പേ​​​ർ പി​​​ടി​​​യി​​​ൽ

ന്യൂ​​​​​​ഡ​​​​​​ൽ​​​​​​ഹി: നീ​​​​​​റ്റ് യു​​​​​​ജി ചോ​​​​​​ദ്യ​​​​​​പേ​​​​​​പ്പ​​​​​​ർ ചോ​​​​​​ർ​​​​​​ച്ച​​​​​​യി​​​​​​ൽ രാ​​​​​​ജ​​​​​​സ്ഥാ​​​​​​നി​​​​​​ലെ യു​​​​​​വ​​​​​​മോ​​​​​​ർ​​​​​​ച്ച നേ​​​​​​താ​​​​​​വ് ഉ​​​ൾ​​​പ്പെ​​​ടെ അ​​​ഞ്ചു​​​പേ​​​രെ സി​​​ബി​​​ഐ എ​​​റ​​​സ്റ്റ്ചെ​​​യ്തു.

ജ​​​യ്പു​​​രി​​​ലെ യു​​​വ​​​മോ​​​ർ​​​ച്ച നേ​​​താ​​​വ് ദി​​​​​​നേ​​​​​​ശ് ബി​​​​​​വാ​​​​​​ൽ സ​​​​ഹോ​​​​ദ​​​​ര​​​​ൻ മം​​​​ഗി​​​​ലാ​​​​ൽ ബി​​​​വാ​​​​ൽ, വി​​​​കാ​​​​സ് ബി​​​​വാ​​​​ൽ, നാ​​​​സി​​​​ക് സ്വ​​​​ദേ​​​​ശി ശു​​​​ഭം ഖൈ​​​​ര്‍നാ​​​​ര്‍, ഗു​​​​രു​​​​ഗ്രാം സ്വ​​​​ദേ​​​​ശി യാ​​​​ഷ് യാ​​​​ദ​​​​വ് എ​​​​ന്നി​​​​വ​​​​രാ​​​​ണു പി​​​ടി​​​യി​​​ലാ​​​യ​​​ത്.

സം​​​സ്ഥാ​​​ന​​​ത്തെ പ്ര​​​മു​​​ഖ ബി​​​​ജെ​​​​പി നേ​​​​താ​​​​ക്ക​​​​ള്‍ക്കൊ​​​​പ്പം നി​​​​ല്‍ക്കു​​​​ന്ന ഒ​​​ട്ടേ​​​റെ ചി​​​ത്ര​​​ങ്ങ​​​ൾ ദി​​​​നേ​​​​ശ് ബി​​​​വാ​​​ൽ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളി​​​​ല്‍ പോ​​​സ്റ്റ് ചെ​​​യ്തി​​​ട്ടു​​​ണ്ട്. ഏ​​​​റെ നാ​​​​ളാ​​​​യി സി​​​​കാ​​​​ര്‍ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ച്ചാ​​​​ണ് ഇ​​​യാ​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം. ഇ​​​​വ​​​​രു​​​​ടെ അ​​​​ടു​​​​ത്ത ബ​​​​ന്ധു​​​​ക്ക​​​​ളാ​​​​യ നാ​​​​ലു പേ​​​​ർ ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ​​​​ഷം നീ​​​​റ്റ് പ​​​​രീ​​​​ക്ഷ​​​​യി​​​​ല്‍ വി​​​​ജ​​​​യി​​​​ച്ചി​​​​രു​​​​ന്നു. ഇ​​​തും സം​​​ശ​​​യ​​​ത്തി​​​ന് ഇ​​​ട​​​യാ​​​ക്കു​​​ക​​​യാ​​​ണ്.

അ​​​റ​​​സ്റ്റി​​​ലാ​​​യ യാ​​​​ഷ് യാ​​​​ദ​​​​വി​​​​ൽ നി​​​​ന്ന് ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ​​​​ഷ​​​​വും ഇ​​​​വ​​​​ർ ചോ​​​​ദ്യ​​​​പേ​​​​പ്പ​​​​ർ വാ​​​​ങ്ങി​​​​യെ​​​ന്നാ​​​ണ് സം​​​ശ​​​യം.

ഗു​​​​രു​​​​ഗ്രാ​​​​മി​​​​ല്‍ എം​​​​ബി​​​​ബി​​​​എ​​​​സ് കൗ​​​​ണ്‍സി​​​​ലിം​​​​ഗ് ന​​​​ൽ​​​​കു​​​​ന്ന സ്ഥാ​​​​പ​​​​ന​​​ത്തി​​​ന്‍റെ ഉ​​​ട​​​മ​​​യാ​​​ണ് യാ​​​​ഷ് യാ​​​​ദ​​​വ്. 15 ല​​​​ക്ഷം രൂ​​​​പ​​​​യ്ക്കാ​​​ണ് ഇ​​​യാ​​​ൾ ചോ​​​ദ്യാ​​​വ​​​ലി ദി​​​നേ​​​ശ് ബി​​​വാ​​​ലി​​​നു ന​​​ൽ​​​കി​​​യ​​​ത്. നീ​​​​റ്റ് പ​​​​രീ​​​​ക്ഷ​​​​യ്ക്ക് നാ​​​​ലു​​​​ദി​​​​വ​​​​സം മു​​​​മ്പാ​​​​യി​​​​രു​​​​ന്നു കൈ​​​​മാ​​​​റ്റം.

ഇ​​​ത് ബി​​​​ഹാ​​​​ര്‍, ജ​​​​മ്മു​​​​കാ​​​​ഷ്മീ​​​​ര്‍ സ്വ​​​​ദേ​​​​ശി​​​​ക​​​​ളാ​​​​യ ഏ​​​​താ​​​​നും പേ​​​​ര്‍ക്കു ദി​​​നേ​​​ഷ് ബി​​​വാ​​​ൽ കൈ​​​മാ​​​റി. സി​​​ബി​​​ഐ പി​​​ടി​​​കൂ​​​ടി​​​യ ശു​​​​ഭം ഖൈ​​​​ര്‍നാ​​​​റി​​​​നു കൊ​​​​റി​​​​യ​​​​ര്‍ വ​​​​ഴി ചോ​​​​ദ്യ​​​​പേ​​​​പ്പ​​​​റി​​​​ന്‍റെ ഡി​​​​ജി​​​​റ്റ​​​​ല്‍ പ​​​​ക​​​​ര്‍പ്പ് കൈ​​​​മാ​​​​റി​​​​യ​​​​തു മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര സ്വ​​​ദേ​​​ശി ധ​​​​ന​​​​ഞ്ജ​​​​യ് ലോ​​​​ഖ​​​​ണ്ഡേ എ​​​​ന്ന​​​​യാ​​​​ളാ​​​​ണെ​​​​ന്നും ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. രാ​​​​​​ജ്യ​​​​​​ത്തെ വി​​​​​​വി​​​​​​ധ പ്ര​​​​​​ദേ​​​​​​ശ​​​​​​ങ്ങ​​​​​​ളി​​​​​​ൽ സി​​​​​​ബി​​​​​​ഐ സം​​​​​​ഘം പ​​​​​​രി​​​​​​ശോ​​​​​​ധ​​​​​​ന ന​​​​​​ട​​​​​​ത്തി.

National

‘നീറ്റായി’ നടന്ന തട്ടിപ്പ് ... നീറി കുട്ടികൾ

ന്യൂ​​​​ഡ​​​​ല്‍ഹി: മെ​​​​ഡി​​​​ക്ക​​​​ല്‍ പ​​​​ഠ​​​​നം ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന 22 ല​​​​ക്ഷം വി​​​​ദ്യാ​​​​ര്‍ഥി​​​​ക​​​​ളെ​​​​യും കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളെ​​​​യും ആ​​​​ശ​​​​ങ്ക​​​​യി​​​​ലാ​​​​ഴ്ത്തി​​​​യ നീ​​​​റ്റ് പ​​​​രീ​​​​ക്ഷാ​​​ത​​​​ട്ടി​​​​പ്പി​​​​ല്‍ അ​​​​നു​​​​നി​​​​മി​​​​ഷം പു​​​​റ​​​​ത്തു​​​​വ​​​​രു​​​​ന്ന​​​​ത് ഒ​​​​ട്ടേ​​​​റെ ഞെ​​​​ട്ടി​​​​ക്കു​​​​ന്ന വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍. ഗ​​​​സ് പേ​​​​പ്പ​​​​ർ എ​​​​ന്ന​​​പേ​​​​രി​​​​ൽ അ​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന ചോ​​​​ദ്യാ​​​​വ​​​​ലി വ്യാ​​​​പ​​​​ക​​​​മാ​​​​യി പ്ര​​​​ച​​​​രി​​​​ച്ച​​​​താ​​​​ണ് ത​​​​ട്ടി​​​​പ്പ് പു​​​​റ​​​​ത്തു​​​​വ​​​​രു​​​​ന്ന​​​​തി​​​​ന് കാ​​​​ര​​​​ണം.

രാ​​​​ജ​​​​സ്ഥാ​​​​ന്‍ സ്‌​​​​പെ​​​​ഷ​​​ല്‍ ഓ​​​​പ്പ​​​​റേ​​​​ഷ​​​​ന്‍സ് ഗ്രൂ​​​​പ്പും (എ​​​​സ്ഒ​​​​ജി) മ​​​​റ്റ് അ​​​​ന്വേ​​​​ഷ​​​​ണ ഏ​​​​ജ​​​​ന്‍സി​​​​ക​​​​ളം അ​​​​ന്വേ​​​​ഷി​​​​ക്കു​​​​ന്ന കേ​​​​സി​​​​ൽ സി​​​​ബി​​​​ഐ​​​​യും ഇ​​​​ട​​​​പെ​​​​ട്ടു​​​​ക​​​​ഴി​​​​ഞ്ഞു. സു​​​​ര​​​​ക്ഷാ​ മു​​​​ൻ​​​​ക​​​​രു​​​​ത​​​​ലു​​​​ക​​​​ളെ​​​ല്ലാം പാ​​​​ലി​​​​ച്ചാ​​​​ണു ചോ​​​​ദ്യ​​​​പേ​​​​പ്പ​​​​റു​​​​ക​​​​ള്‍ ത​​​​യാ​​​​റാ​​​​ക്കു​​​​ക​​​​യും കൊ​​​​ണ്ടു​​​​പോ​​​​കു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്ന​​​​തെ​​​​ന്ന് പ​​​​രീ​​​​ക്ഷാ​​​ന​​​​ട​​​​ത്തി​​​​പ്പി​​​​ന്‍റെ ചു​​​​മ​​​​ത​​​​ല​​​​യു​​​​ള്ള നാ​​​​ഷ​​​​ണ​​​​ൽ ടെ​​​​സ്റ്റിം​​​​ഗ് ഏ​​​​ജ​​​​ൻ​​​​സി (എ​​​​ൻ‌​​​​റ്റി​​​​എ) പ​​​​റ​​​​യു​​​​ന്നു. വാ​​​​ഹ​​​​ന​​​​ത്തി​​​​ന് ജി​​​​പി​​​​എ​​​​സ് നി​​​​രീ​​​​ക്ഷ​​​​ണം, ബ​​​​യോ​​​​മെ​​​​ട്രി​​​​ക് സ്ഥി​​​​രീ​​​​ക​​​​ര​​​​ണം, എ​​​​ഐ സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ​​​​യു​​​​ള്ള സി​​​​സി​​​​ടി​​​​വി നി​​​​രീ​​​​ക്ഷ​​​​ണം എ​​​​ന്നി​​​​വ​​​യു​​​​ണ്ടാ​​​​യി​​​​ട്ടും ചോ​​​​ദ്യ​​​​പേ​​​​പ്പ​​​​ര്‍ ചോ​​​​രു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

പ​​​​രീ​​​​ക്ഷ​​​​യ്ക്ക് ര​​​​ണ്ടാ​​​​ഴ്ച മു​​​​ന്പാ​​​​ണ് ഗ​​​​സ് പേ​​​​പ്പ​​​​ര്‍ ചോ​​​​ർ​​​​ന്ന​​​​തെ​​​​ന്ന് അ​​​​ന്വേ​​​​ഷ​​​​ണ​​​​ച്ചു​​​​മ​​​​ത​​​​ല​​​​യു​​​​ള്ള രാ​​​​ജ​​​​സ്ഥാ​​​​ന്‍ എ​​​​സ്ഒ​​​​ജി ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ര്‍ വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തി. ഗ​​​​സ് പേ​​​​പ്പ​​​​റി​​​​ലെ നൂ​​​​റി​​​​ലേ​​​​റെ ചോ​​​​ദ്യ​​​​ങ്ങ​​​​ള്‍, പ്ര​​​​ത്യേ​​​​കി​​​​ച്ചും കെ​​​​മി​​​​ട്രി​​​​യു​​​​ടെ​​​​യും ബ​​​​യോ​​​​ള​​​​ജി​​​​യു​​​​ടെ​​​​യും ചോ​​​ദ്യ​​​ങ്ങ​​​ൾ നീ​​​​റ്റ് പ​​​​രീ​​​​ക്ഷ​​​​യി​​​​ലും ആ​​​​വ​​​​ര്‍ത്തി​​​​ച്ചു. ബ​​​​യോ​​​​ള​​​​ജി​​​​യി​​​​ലെ 90 ചോ​​​​ദ്യ​​​​ങ്ങ​​​​ളും അ​​​​തേ​​​​പ​​​​ടി നീ​​​​റ്റ് പ​​​​രീ​​​​ക്ഷ​​​​യി​​​​ൽ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. കെ​​​​മി​​​​സ്ട്രി​​​​യി​​​​ല്‍ 45 ചോ​​​​ദ്യ​​​​ങ്ങ​​​​ളി​​​​ല്‍ 35 എ​​​​ണ്ണ​​​​വും ഗ​​​​സ്‌​​​​പേ​​​​പ്പ​​​​റി​​​​ല്‍നി​​​​ന്നാ​​​​യി​​​​രു​​​​ന്നു.

അ​​​​തേ​​​​സ​​​​മ​​​​യം പു​​​​തി​​​​യ പ​​​​രീ​​​​ക്ഷാ​​​തീ​​​​യ​​​​തി, അ​​​​ഡ്മി​​​​റ്റ് കാ​​​​ര്‍ഡ്, പ​​​​രീ​​​​ക്ഷാ​​​​കേ​​​​ന്ദ്രം, കൗ​​​​ണ്‍സ​​​​ലിം​​​​ഗ് സ​​​​മ​​​​യ​​​​ക്ര​​​​മം തു​​​​ട​​​​ങ്ങി ഒ​​​​ട്ടേ​​​​റെ ​​​​കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ല്‍ അ​​​​വ്യ​​​​ക്ത​​​​ത തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ്. പ​​​​രീ​​​​ക്ഷാ​​​ന​​​​ട​​​​ത്തി​​​​പ്പി​​​​ന്‍റെ ചു​​​​മ​​​​ത​​​​ല​​​​യു​​​​ള്ള എ​​​​ന്‍ടി​​​​എ​​​യാ​​​​ക​​​​ട്ടെ കൃ​​​​ത്യ​​​​മാ​​​​യ നി​​​​ര്‍ദേ​​​​ശ​​​​ങ്ങ​​​​ളൊ​​​​ന്നും ഇ​​​​തു​​​​വ​​​​രെ ന​​​​ല്‍കി​​​​യി​​​​ട്ടു​​​​മി​​​​ല്ല.

ചോ​​​ദ്യാ​​​വ​​​ലിക്ക്‍ 28 ല​​​​ക്ഷം രൂ​​​​പ​​​​!

ന്യൂ​​​​ഡ​​​​ല്‍ഹി: മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​യി​​​ലെ നാ​​​​സി​​​​ക്കി​​​​ലു​​​​ള്ള ഇ​​​​ന്ത്യ സെ​​​​ക്യൂ​​​​രി​​​​റ്റി പ്ര​​​​സി​​​​ലാ​​​​ണു ചോ​​​​ദ്യ​​​​പേ​​​​പ്പ​​​​ർ അ​​​​ച്ച​​​​ടി​​​​ച്ച​​​​ത്. ഈ ​​​​ഘ​​​​ട്ട​​​​ത്തി​​​​ലാ​​​കാം ചോ​​​​ർ​​​​ച്ച​​​​യെ​​​​ന്നു വി​​​​വി​​​​ധ റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു. നീ​​​​റ്റ് കോ​​​​ച്ചിം​​​​ഗ് സെ​​​​ന്‍റ​​​​റു​​​​ക​​​​ള്‍ കൂ​​​​ണു​​​​പോ​​​​ലെ മു​​​​ള​​​​ച്ചു​​​​പൊ​​​​ന്തു​​​​ന്ന രാ​​​​ജ​​​​സ്ഥാ​​​​നി​​​​ലെ സീക്ക​​​​റി​​​​ലും ഉ​​​​ത്ത​​​​രാ​​​​ഖ​​​​ണ്ഡി​​​​ലെ ഡെ​​​​റാ​​​​ഡൂ​​​​ണി​​​​ലും ചോ​​​​ദ്യാ​​​​വ​​​​ലി എ​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

നാ​​​​സി​​​​ക് പ്ര​​​​സി​​​​ലെ ജീ​​​​വ​​​​ന​​​​ക്കാ​​​​രി​​​​ൽ ഒ​​​​രാ​​​​ളെ​​​​യെ​​​​ങ്കി​​​​ലും സം​​​​ശ​​​​യി​​​​ക്കാ​​​​മെ​​​​ന്നാ​​​​ണ് അ​​​​ന്വേ​​​​ഷ​​​​ണ​​​​സം​​​​ഘം പ​​​​റ​​​​യു​​​​ന്ന​​​​ത്. ഇ​​​​വി​​​​ടെ​​​നി​​​​ന്ന് ഹ​​​​രി​​​​യാ​​​​ന ഗു​​​​രു​​​​ഗ്രാ​​​​മി​​​​ലെ ഒ​​​​രു ഡോ​​​​ക്‌​​​ട​​​​റു​​​​ടെ കൈ​​​​വ​​​​ശം ഇ​​​​വ​​​യെ​​​​ത്തി. ഈ ​​​​ഡോ​​​ക്‌​​​ട​​​​റി​​​​ൽ​​​നി​​​​ന്ന് ജ​​​​യ്പു​​​​ർ സ്വ​​​​ദേ​​​​ശി ഇ​​​​തു വാ​​​​ങ്ങി.

സീ​​​​ക്ക​​​​റി​​​​ലെ കോ​​​​ച്ചിം​​​​ഗ് സെ​​​​ന്‍റ​​​​റു​​​​ക​​​​ളു​​​​മാ​​​​യി ചേ​​​​ർ​​​​ന്നു​​​പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന, എം​​​​ബി​​​​ബി​​​​എ​​​​സ് പ്ര​​​​വേ​​​​ശ​​​​ന​​​​ത്തി​​​​ന് കൗ​​​​ൺ​​​​സ​​​​ലിം​​​​ഗ് ന​​​​ൽ​​​​കു​​​​ന്ന രാ​​​​കേ​​​​ഷ് കു​​​​മാ​​​​ർ എ​​​​ന്നാ​​​​യാ​​​​ൾ​​​​ക്ക് ജ​​​​യ്പു​​​​ർ സ്വ​​​​ദേ​​​​ശി ഇ​​​​തു ന​​​​ൽ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. രാ​​​​കേ​​​​ഷ് കു​​​​മാ​​​​ർ ഇ​​​​ത് അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ സ​​​​ഹാ​​​​യി​​​​യും കേ​​​​ര​​​​ള​​​​ത്തി​​​​ലെ എം​​​​ബി​​​​ബി​​​​എ​​​​സ് വി​​​​ദ്യാ​​​​ർ​​​​ഥി​​​​യു​​​​മാ​​​​യ ഒ​​​​രാ​​​​ൾ​​​​ക്കു ന​​​​ൽ​​​​കി.

ഈ ​​​​വി​​​​ദ്യാ​​​​ർ​​​​ഥി​​​​യു​​​​ടെ പി​​​​താ​​​​വ് സീക്ക​​​​റി​​​​ലെ കോ​​​​ച്ചിം​​​​ഗ് സെ​​​​ന്‍റ​​​​റി​​​​നു സ​​​​മീ​​​​പം പേ​​​​യിം​​​​ഗ് ഗെ​​​​സ്റ്റ് സം​​​​വി​​​​ധാ​​​​നം ന​​​​ൽ​​​​കു​​​​ന്ന​​​​യാ​​​​ളാ​​​​ണ്. ചോ​​​​ദ്യാ​​​​വ​​​​ലി പി​​​​താ​​​​വി​​​​ന് അ​​​​യ​​​​ച്ചു​​​​ന​​​​ൽ​​​​കി​​​​യ എം​​​​ബി​​​​ബി​​​​എ​​​​സ് വി​​​​ദ്യാ​​​​ർ​​​​ഥി ഹോ​​​​സ്റ്റ​​​​ലി​​​​ലെ പെ​​​​ൺ​​​​കു​​​​ട്ടി​​​​ക്ക് ഇ​​​​തു കൈ​​​​മാ​​​​റ​​​​ണ​​​​മെ​​​​ന്നു കാ​​​​ണി​​​​ച്ച് അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന് സ​​​​ന്ദേ​​​​ശ​​​​വും അ​​​​യ​​​​ച്ചു. പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ത​​​​ലേ​​​​ദി​​​​വ​​​​സ​​​​മാ​​​​യി​​​​രു​​​​ന്നു ഇ​​​​ത്. എം​​​​ബി​​​​ബി​​​​എ​​​​സ് വി​​​​ദ്യാ​​​​ർ​​​​ഥി​​​​യും പെ​​​​ൺ​​​​കു​​​​ട്ടി​​​​യും ത​​​​മ്മി​​​​ൽ നേ​​​​ര​​​​ത്തേ ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ ധാ​​​​ര​​​​ണ​​​​യി​​​​ലെ​​​​ത്തി​​​​യി​​​​രു​​​​ന്നോ​​​യെ​​​ന്ന് അ​​​​ന്വേ​​​​ഷ​​​​ണ​​​സം​​​​ഘം പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ന്നു​​​​ണ്ട്.

അ​​​​തേ​​​​സ​​​​മ​​​​യം ത​​​​നി​​​​ക്കു ല​​​​ഭി​​​​ച്ച ചോ​​​​ദ്യാ​​​​വ​​​​ലി ഹോ​​​​സ്റ്റ​​​​ലി​​​​ലെ എ​​​​ല്ലാ പെ​​​​ൺ​​​​കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കു​​​​മാ​​​​യി എം​​​​ബി​​​​ബി​​​​എ​​​​സ് വി​​​​ദ്യാ​​​​ർ​​​​ഥി​​​​യു​​​​ടെ അ​​​​ച്ഛ​​​​ൻ കൈ​​​​മാ​​​​റു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. മാ​​​​ത്ര​​​​മ​​​​ല്ല താ​​​​ൻ കൈ​​​​മാ​​​​റി​​​​യ ചോ​​​​ദ്യ​​​​പേ​​​​പ്പ​​​​റി​​​​ലെ എ​​​​ത്ര ചോ​​​​ദ്യ​​​​ങ്ങ​​​​ൾ നീ​​​​റ്റ് പ​​​​രീ​​​​ക്ഷ​​​​യ്ക്ക് വ​​​​ന്നു​​​​വെ​​​​ന്ന് പ​​​​രീ​​​​ക്ഷ​​​​യ്ക്കു​​​​ശേ​​​​ഷം ഇ​​​​യാ​​​​ൾ കോ​​​​ച്ചിം​​​​ഗ് സെ​​​​ന്‍റ​​​​റി​​​​ലെ​​​​ത്തി അ​​​​ധ്യാ​​​​പ​​​​ക​​​​രോ​​​​ടു തി​​​​ര​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. ഇ​​​​തോ​​​​ടെ​​​​യാ​​​​ണു സം​​​​ഭ​​​​വം പു​​​​റ​​​​ത്താ​​​​കു​​​​ന്ന​​​​തും അ​​​​ന്വേ​​​​ഷ​​​​ണം ത്വ​​​​രി​​​​ത​​​​പ്പെ​​​​ടു​​​​ന്ന​​​​തും.

കേ​​​​ര​​​​ള​​​​ത്തി​​​​ലെ എം​​​​ബി​​​​ബി​​​​എ​​​​സ് വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക്കു​​​ പു​​​​റ​​​​മെ ഡ​​​​ല്‍ഹി, ജ​​​​മ്മു​​​കാ​​​​ഷ്മീ​​​​ര്‍, ബി​​​​ഹാ​​​​ര്‍, ഉ​​​​ത്ത​​​​രാ​​​​ഖ​​​​ണ്ഡ് എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലെ കോ​​​​ച്ചിം​​​​ഗ് സെ​​​​ന്‍റ​​​​റു​​​​ക​​​​ളി​​​​ലും ചോ​​​​ദ്യാ​​​​വ​​​​ലി എ​​​​ത്തി​​​​യി​​​​രു​​​​ന്നു. 30,000 രൂ​​​​പ മു​​​​ത​​​​ല്‍ 28 ല​​​​ക്ഷം രൂ​​​​പ​​​​വ​​​​രെ പ​​​​ല നി​​​​ര​​​​ക്കി​​​​ലാ​​​​ണ് ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ൾ ന​​​​ട​​​​ന്ന​​​​ത്. രാ​​​​ജ​​​​സ്ഥാ​​​​നി​​​​ലെ നാ​​​​ഗൗ​​​​റി​​​​ലു​​​​ള്ള ഒ​​​​രു വി​​​​ദ്യാ​​​​ര്‍ഥി പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ നാ​​​​ലു​​​​ ദി​​​​വ​​​​സം മു​​​​മ്പ് സീക്ക​​​​റി​​​​ലെ​​​​ത്തി 28 ല​​​​ക്ഷം രൂ​​​​പ​​​​യ്ക്കാ​​​​ണു ചോ​​​​ദ്യാ​​​​വ​​​​ലി സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ​​​​ത്.

Kerala

ഒൻപതാം ക്ലാസിലെ പരീക്ഷയ്ക്ക് നൽകിയത് എട്ടാം ക്ലാസിലെ ചോദ്യപേപ്പർ

കണ്ണൂർ: ഒൻപതാം ക്ലാസിലെ പരീക്ഷയ്ക്ക് നൽകിയത് എട്ടാം ക്ലാസിലെ ചോദ്യപേപ്പർ. തലശേരി നോർത്ത് ബിആർസിക്ക് കീഴിലെ ചില സ്കൂളുകളിലാണ് ചോദ്യപേപ്പർ മാറി നൽകിയത്.

ഇന്ന് നടക്കുന്ന ഒൻപതാം ക്ലാസ് മലയാളം സെക്കൻഡ് പരീക്ഷയുടെ ചോദ്യപേപ്പറിനു പകരം പത്തിന് നടക്കേണ്ട എട്ടാം ക്ലാസ് മലയാളം സെക്കൻഡ് പരീക്ഷയുടെ ചോദ്യപേപ്പറാണ് വിതരണത്തിനെത്തിച്ചത്. 

കവർ പൊട്ടിച്ച് കുട്ടികൾക്ക് വിതരണം ചെയ്യുന്നതിനിടെയാണ് ചോദ്യക്കടലാസ് മാറിയതായി മനസിലാക്കിയത്. അധ്യാപകർ ഉടൻ തന്നെ ബിആർസിയുമായി ബന്ധപ്പെട്ട് ഒൻപതാം ക്ലാസിലെ ചോദ്യപേപ്പർ എത്തിച്ചു വിതരണം ചെയ്യുകയായിരുന്നു. ഇതോടെ ഉച്ചയ്ക്ക് ഒന്നരയ്ക്ക് തുടങ്ങേണ്ടിയിരുന്ന പരീക്ഷ രണ്ടരയ്ക്ക് ശേഷമാണ് പല സ്കൂളുകളിലും ആരംഭിച്ചത്. 

ചോദ്യപേപ്പർ മാറിയത് മനസിലാക്കിയതിനാൽ വിദ്യാർഥികൾക്ക് വിതരണം ചെയ്തില്ലെന്നാണ് അധ്യാപകർ പ്രതികരിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസവകുപ്പ് അധികൃതർ പറഞ്ഞു.

National

ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്നു​വെ​ന്ന​ത് വ്യാ​ജ പ്ര​ചാ​ര​ണം; സി​ബി​എ​സ്ഇ ബോ​ർ​ഡ് പ​രീ​ക്ഷ നാ​ളെ മു​ത​ൽ

ന്യൂ​ഡ​ൽ​ഹി: നാ​ളെ ആ​രം​ഭി​ക്കു​ന്ന സി​ബി​എ​സ്ഇ ബോ​ർ​ഡ് പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്നെ​ന്ന വ്യാ​ജ പ്ര​ചാ​ര​ണ​ത്തി​ൽ ശ​ക്ത​മാ‍​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സി​ബി​എ​സ്ഇ. സം​ഭ​വ​ത്തി​ൽ പ​രാ​തി ന​ൽ​കു​മെ​ന്നും ബോ​ർ​ഡ് വ്യ​ക്ത​മാ​ക്കി.

വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ ആ​ശ​ങ്ക​യു​ണ്ടാ​ക്കാ​നു​ള്ള ആ​സൂ​ത്രി​ത​മാ​യ ശ്ര​മ​മാ​ണെ​ന്നും സി​ബി​എ​സ്ഇ വ്യ​ക്ത​മാ​ക്കി. പ​രീ​ക്ഷ​യു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ന് എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ബോ​ർ​ഡ് അ​റി​യി​ച്ചു.

Kerala

ആലപ്പുഴ എസ്ഡി കോളജിൽ പരീക്ഷാ നടത്തിപ്പിൽ ഗുരുതര വീഴ്ച; ചോദ്യപേപ്പർ മാറി നൽകി

ആലപ്പുഴ: എസ്ഡി കോളജിൽ പരീക്ഷാ നടത്തിപ്പിൽ ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തി. നാലു വർഷ ബിരുദ വിദ്യാർഥികളുടെ ഒന്നാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യപേപ്പർ മാറി നൽകിയെന്നാണ് ആരോപണം. ഇതേത്തുടർന്ന് കേരള സർവകലാശാല പരീക്ഷാഫലം തടഞ്ഞുവച്ചിരിക്കുകയാണ്.

സപ്ലിമെന്‍ററി പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് റെഗുലർ പരീക്ഷയുടെ ചോദ്യപേപ്പറും റെഗുലർ പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് സപ്ലിമെന്‍ററിയുടെ ചോദ്യപേപ്പറുമാണ് അധ്യാപകർ നൽകിയത്.

പരീക്ഷാ കോഡുകൾ തമ്മിലുള്ള വ്യത്യാസം ശ്രദ്ധിക്കാതെയാണ് ചോദ്യപേപ്പർ വിതരണം ചെയ്തത്. പരീക്ഷ പൂർത്തിയാക്കി മൂല്യനിർണ്ണയത്തിന് അയച്ചപ്പോഴാണ് കോഡ് മാറിയ വിവരം സർവകലാശാലയുടെ ശ്രദ്ധയിൽപ്പെട്ടത്.

ചോദ്യ പേപ്പർ കോഡിലെ അപാകത ചൂണ്ടിക്കാട്ടിയാണ് സർവകലാശാല ഫലം തടഞ്ഞത്. സംഭവത്തിൽ കോളജ് അധികൃതർക്കെതിരെയും പരീക്ഷാ ചുമതലയുണ്ടായിരുന്ന അധ്യാപകർക്കെതിരെയും പ്രതിഷേധം ശക്തമാണ്.

ഡിസംബർ അവസാനവും ജനുവരി ആദ്യവാരവുമായി നടന്ന പരീക്ഷകളുടെ ഫലം സർവകലാശാല തടഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. ഫെബ്രുവരി നാലു മുതൽ വിവിധ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു തുടങ്ങിയെങ്കിലും, ചോദ്യപേപ്പർ കോഡ് മാറിയ പരീക്ഷകളുടെ ഫലം മാത്രം വരാതിരുന്നത് വിദ്യാർഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാക്കിയിരുന്നു.

സംഭവത്തിൽ പ്രതിഷേധം ശക്തമാകുകയാണ് വിദ്യാർഥി സംഘടനകൾ. റെഗുലർ, സപ്ലിമെന്‍ററി പരീക്ഷകൾ എഴുതിയ വിദ്യാർഥികളുടെ ഫലമാണ് തടഞ്ഞുവച്ചിരിക്കുന്നത്. കോളജ് അധികൃതരുടെ അശ്രദ്ധയ്ക്കെതിരെ എസ്എഫ്ഐ കാമ്പസിൽ പ്രതിഷേധ സമരം നടത്തി.

വിദ്യാർഥി സംഘടനകളുമായി നടത്തിയ ചർച്ചയിൽ, പരീക്ഷാ നടത്തിപ്പിൽ പിഴവ് സംഭവിച്ചതായും ചോദ്യപേപ്പർ മാറി നൽകിയതായും പ്രിൻസിപ്പൽ ഡോ. വി.ആർ. പ്രഭാകരൻ നായർ സമ്മതിച്ചു.

Latest News

Corehub Up